വി​ത്ത് പാ​യ്ക്ക​റ്റു​ക​ൾ എ​ത്തി​ച്ചു
Monday, April 6, 2020 10:01 PM IST
കു​ട​യ​ത്തൂ​ർ:​ഗാ​ർ​ഹി​ക പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് മു​ട്ടം,കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ത്ത് പാ​യ്ക്ക​റ്റു​ക​ൾ എ​ത്തി​ച്ചു.​ അ​ത​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ,കാ​ർ​ഷി​ക ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ,കു​ടും​ബ​ശീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ് വി​ത്ത് കി​റ്റു​ക​ളും തൈ​ക​ളും വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.​പ​യ​ർ, ചീ​ര,മു​ള​ക്,ചീ​നി,ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.​അ​രി​ക്കു​ഴ കൃ​ഷി​ഫാ​മി​ൽ നി​ന്നും മു​ട്ടം കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ച്ച തൈ​ക​ളും കി​റ്റു​ക​ളും കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​പി.​സെ​ലീ​നാ​മ്മ സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് കൈ​മാ​റി.​ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജി.​എ​സ്.​മ​ധു,കൃ​ഷി ഓ​ഫീ​സ​ർ സി.​എ​സ്.​സു​ജി​ത​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​കു​ട​യ​ത്തൂ​ർ, കൃ​ഷി​ഭ​വ​നി​ലും വി​ത്ത് പാ​യ്ക്ക​റ്റു​ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്.​ഇ​ന്നും നാ​ളെ​യു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എത്തിക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

അ​ഭി​ന​ന്ദി​ച്ചു

തൊ​ടു​പു​ഴ : എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി​യും പെ​ൻ​ഷ​ൻ മു​ട​ക്കം കൂ​ടാ​തെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചും റ​ബ​ർ ഉ​ത്തേ​ജ​ന സ​ബ്സി​ഡി തു​ക വി​ത​ര​ണം ചെ​യ്തും മു​ന്നോ​ട്ടു പോ​കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ അ​ഭി​ന​ന്ദി​ച്ചു .