ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ശോ​ചി​ച്ചു
Monday, April 6, 2020 10:05 PM IST
തൊ​ടു​പു​ഴ:​ കോ​ത​മം​ഗ​ലം രൂ​പ​ത വൈ​ദി​ക​ൻ ഫാ.​ജ​യിം​സ് കു​ര്യ​നാ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ശോ​ചി​ച്ചു.
​ബൈ​ബി​ളി​ൽ ആ​ഴ​മാ​യ അ​വ​ഗാ​ഹം േനേ​ടി​യി​ട്ടു​ള്ള ഫാ.​ ജ​യിം​സ് കു​ര്യ​നാ​ലി​ന്‍റെ ഭാ​ഷാ​നൈ​പു​ണ്യ​വും അ​ധ്യാ​പ​ന ശൈ​ലി​യും മി​ക​വു​റ്റ​താ​യി​രു​ന്നു​വെ​ന്നും ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി വേ​ദി​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത മ​ഹ​നീ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും ക​ർ​ദി​നാ​ൾ അ​നു​സ്മ​രി​ച്ചു.​
കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​നും രൂ​പ​താം​ഗ​ങ്ങ​ൾ​ക്കും ഫാ.​ ജയിം​സ് കു​ര്യ​നാ​ലി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ലാ​ണ് ക​ർ​ദി​നാ​ൾ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.