തുടർചി​കി​ത്സ ഇനി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ
Monday, April 6, 2020 10:05 PM IST
അ​ടി​മാ​ലി: ജീ​വി​തശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ചി​കി​ത്സ ഇ​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ൽ​കും.
കോ​വി​ഡ് -19 നെത്തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ ചി​ക​ത്സ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ചി​കി​ത്സാ​രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.
ജീ​വി​തശൈ​ലീ രോ​ഗ​ങ്ങ​ളാ​യ ര​ക്തസ​മ്മ​ർ​ദം, പ്ര​മേ​ഹം, ആ​സ്ത്​മ തു​ട​ങ്ങി​യ​വ​യു​ള്ള ആ​യി​ര​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഓ​രോ പ​ഞ്ചാ​യ​ത്തി​ലു​മു​ണ്ട്. ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ ക​ണ്ടാ​ണ് മ​രു​ന്നു വാ​ങ്ങി​യി​രു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി നി​ർ​ത്ത​ലാ​ക്കി കോ​വി​ഡ് ചി​കി​ൽ​സ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ലാ​ണി​ത്.
അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ 450-ഓ​ളം പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ളു​ണ്ട്. അ​തി​ൽ​ത​ന്നെ 137 കി​ട​പ്പു​രോ​ഗി​ക​ളാ​ണ്. 130-ഓ​ളം കാ​ൻ​സ​ർ രോ​ഗി​ക​ളു​മു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം ആ​രോ​ഗ്യ പ​രി​ച​ര​ണം ഇ​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​രോ വാ​ർ​ഡി​ലും ഇ​തി​നാ​യി ഓ​രോ വോ​ള​ണ്ടി​യ​റു​ടെ സേ​വ​ന​വും ല​ഭി​ക്കും.
ഒ​രോ വാ​ർ​ഡി​ലു​മു​ള്ള രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ, ഫാ​ർ​മ​സി​സി​റ്റ്, ജെ​പി​എ​ച്ച്എ​ൻ എ​ന്നി​വ​ർ മ​രു​ന്നും ചി​കി​ത്സ​യും ന​ൽ​കും. ഇ​വ​ർ​ക്ക് ഒ​രു​മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. കി​ട​പ്പു​രോ​ഗി​ക​ളു​ടെ കാ​ർ​ഡു​ക​ൾ ആ​ശാ വ​ർ​ക്ക​ർ​മാ​ർ ശേ​ഖ​രി​ച്ച് അ​വ​ർ​ക്കു​ള്ള മ​രു​ന്ന് ക്യാ​ന്പു​ക​ളി​ൽ​കൂ​ടി വി​ത​ര​ണം​ചെ​യ്യും.
കോ​വി​ഡ് -19 നേ​തു​ട​ർ​ന്ന് മ​റ്റു രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് വ​രാ​തി​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ഇ.​ബി. ദി​നേ​ശ​ൻ, പി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.