റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു; ഒ​രു കു​ടും​ബം ഭീ​ഷ​ണി​യി​ൽ
Monday, April 6, 2020 10:09 PM IST
നെ​ടു​ങ്ക​ണ്ടം: റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ത ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണു. ക​ൽ​ക്കെ​ട്ടി​നു​താ​ഴെ താ​മ​സി​ക്കു​ന്ന ഒ​രു കു​ടും​ബം ഭീ​തി​യി​ലാ​യി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​വു​ന്തി - ത​ങ്ക​ച്ച​ൻ​ക​വ​ല - അ​ന്പി​ളി​യ​മ്മ​ൻ​കാ​നം റോ​ഡ് വീ​തി​കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ത പ​ത്ത​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​ൽ​ക്കെ​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​ടി​ഞ്ഞു​വീ​ണ ക​ല്ലു​ക​ൾ തൊ​ട്ടു​താ​ഴെ താ​മ​സി​ക്കു​ന്ന ഈ​ന്ത​നാ​ൽ മാ​ത്യു ജോ​സി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​ക്കു​സ​മീ​പം വ​ന്നു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ ക​ല്ലു​ക​ൾ​വീ​ണ് വീ​ടി​ന്‍റെ ഭി​ത്തി​ക്ക് ചെ​റി​യ​തോ​തി​ൽ വി​ള്ള​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
പ്രാ​യ​മാ​യ​വ​രും ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ഒ​രു കു​ട്ടി​യും മാ​ത്രം ക​ഴി​യു​ന്ന വീ​ടാ​ണി​ത്. പു​ല​ർ​ച്ചെ ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞ​പ്പോ​ൾ ഇ​വ​ർ വീ​ട്ടി​ൽനി​ന്നും ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. ക​ൽ​ക്കെ​ട്ടി​ന്‍റെ ബാ​ക്കി​ഭാ​ഗ​വും ഏ​തു​നി​മി​ഷ​വും വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.
നി​ർ​മാ​ണ​ത്തി​ലെ അപാകത യാണ് കൽക്കെ​ട്ടി​ടി​യാ​ൻ കാ​ര​ണമെന്ന് ആരോപണമുണ്ട്. കെ​ട്ട് നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ ബെ​ൽ​റ്റ് വാ​ർ​ക്ക​ണ​മെ​ന്ന് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ഇ​തി​നു ത​യാ​റാ​യി​ല്ല. പ​ത്ത​ടി ഉ​യ​ര​ത്തി​ലു​ള്ള കെ​ട്ടി​ന് ബെ​ൽ​റ്റ് നി​ർ​മി​ക്കാ​ത്ത​തി​നു​പി​ന്നി​ൽ ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​നും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
സം​ഭ​വം അ​റി​ഞ്ഞ് വാ​ർ​ഡ് മെ​ന്പ​ർ ജി​ജോ മ​ര​ങ്ങാ​ട്ട് ത​ഹ​സി​ൽ​ദാ​ർ നി​ജു പി. ​കു​ര്യ​നെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ദീ​പി​നെ​യും അ​റി​യി​ക്കു​ക​യും ഇ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കും പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും ന​ൽ​കും. വീ​ട്ടു​കാ​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
ക​ൽ​ക്കെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​മാ​റ്റി ബെ​ൽ​റ്റ് നി​ർ​മി​ച്ച് ബ​ല​വ​ത്താ​യ രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.