വേ​ന​ൽമ​ഴ​യി​ലും കാ​റ്റി​ലും ക​ഞ്ഞി​ക്കു​ഴി​യി​ൽ വ​ൻ നാ​ശം
Monday, April 6, 2020 10:09 PM IST
ചെ​റു​തോ​ണി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ഞ്ഞി​ക്കു​ഴി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ര​ണ്ടാ​യി​ര​ത്തോ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പ​ഴ​യ​രി​ക്ക​ണ്ട​ത്ത് എ​ട്ടു ക​ർ​ഷ​ക​രു​ടെ ഏ​ത്ത​വാ​ഴ​ത്തോ​ട്ട​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.
വാ​വ​ച്ച​ൻ പെ​രു​വി​ല​ങ്ങാ​ട്ട്, ഷാ​ജി ഇ​ട​മ​റ്റം, സോ​ണി ഏ​നാ​നി​ക്ക​ൽ, ജോ​സ് കാ​ര​ക്കാ​ട്ട്, പാ​പ്പ​ച്ച​ൻ പ​ട്ടാം​കു​ളം, ടോം ​പ​രു​ന്തും​പ്ലാ​ക്ക​ൽ, ഗി​രി​ഷ് മ​ഞ്ഞാ​ടി, ജോ​യി പ​ള്ളി​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ ഏ​ത്ത​വാ​ഴ​ത്തോ​ട്ട​മാ​ണ് ന​ശി​ച്ച​ത്. കു​ല​ച്ച് ഒ​രു​മാ​സ​മാ​യ ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്.
വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്തും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തു​മാ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. പ​ട്ട​യ​ഭൂ​മി​യി​ൽ കൃ​ഷി​ചെ​യ്ത വി​ള​ക​ൾ​ക്കു മാ​ത്ര​മേ ഇ​ൻ​ഷ്വറ​ൻ​സ് ന​ൽ​കൂ എ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്ക​യാ​ണ്. കൃ​ഷി​ഭ​വ​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര സാ​ഹാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​കും.