തീ​വ്ര രോ​ഗി​ക​ൾ​ക്ക് ടെ​ലി മെ​ഡി​സ​ൻ​വ​ഴി മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ക്കും
Wednesday, April 8, 2020 10:02 PM IST
ചെ​റു​തോ​ണി: തീ​വ്ര രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ടെ​ലി​മെ​സി​ൻ വ​ഴി വീ​ടു​ക​ളി​ൽ മ​രു​ന്ന് എ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന രോ​ഗി​ക​ളു​ടെ പ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കും.
വീ​ടു​ക​ളി​ൽ തീ​വ്ര​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ വി​വ​രം ഓ​രോ പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കും.
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തേ​തു​ട​ർ​ന്ന് ജീ​വി​ത ശൈ​ലി രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തേ​ക്കും ഒ​രു​മാ​സ​ത്തേ​ക്കു​മൊ​ക്കെ​യു​ള്ള മ​രു​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും കൊ​ടു​ത്തു​വി​ടു​ന്ന​ത്. എ​ന്നാ​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു​ള്ള ഇ​ൻ​സു​ലി​ന്‍റെ ല​ഭ്യ​ത വ​ള​രെ കു​റ​വാ​യി​ട്ടു​ണ്ട്. ഇ​തും ടെ​ലി മെ​ഡി​സി​ൻ​വ​ഴി പ​രി​ഹ​രി​ക്കാ​നാ​വും.
ഡ​യാ​ലി​സി​സ്, മ​റ്റു ജീ​വി​ത ശൈ​ലി രോ​ഗം എ​ന്നി​വ​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ടെ​ത​ന്നെ ചി​കി​ത്സ തു​ട​രാം. ചി​കി​ത്സ​യു​ടെ ചി​ല​വ് രോ​ഗി​ക​ൾ ന​ൽ​കേ​ണ്ട​തി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്കു​ള്ള തു​ക ആ​ശു​പ​ത്രി​യി​ൽ ന​ൽ​കും. ടെ​ലി മെ​ഡി​സി​ൻ​വ​ഴി ഓ​രോ ആ​ശു​പ​ത്രി​ക്കും കീ​ഴി​ൽ​വ​രു​ന്ന വാ​ർ​ഡു​ക​ളി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കും. ഇ​വി​ടെ​നി​ന്നും ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​വ​ഴി മ​രു​ന്ന് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ച്ച് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ആ​വ​ശ്യ​മു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.