അ​രി വി​ത​ര​ണം ചെ​യ്തു
Wednesday, April 8, 2020 10:02 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും സൗ​ജ​ന്യ​മാ​യി അ​രി വി​ത​ര​ണം​ചെ​യ്തു. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലേ​ക്കു​ള്ള അ​രി വി​ത​ര​ണം എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പാ​റ​ത്തോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ. പ്ര​ദീ​പ് അ​രി ഏ​റ്റു​വാ​ങ്ങി. താ​ലൂ​ക്കി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലേ​യും ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ​ക്ക് 100 കി​ലോ​ഗ്രാം അ​രി​വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം. എം.​എ​ൻ. ഗോ​പി, മു​കേ​ഷ് മോ​ഹ​ൻ, ജോ​യി ഉ​ല​ഹ​ന്നാ​ൻ, ബി​ജോ മാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

100 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി

അ​ടി​മാ​ലി: മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ വ്യാ​ജ​വാ​റ്റ് സ​ജീ​വ​മാ​കു​ന്നു. അ​ടി​മാ​ലി തോ​ട്ടാ​പ്പു​ര​യി​ൽ ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ കാ​ച്ച്മെ​ന്‍റ് ഏ​രി​യ​യി​ൽ​നി​ന്നും ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന നൂ​റു​ലി​റ്റ​ർ കോ​ട അ​ടി​മാ​ലി എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​ച്ചെ​ടു​ത്തു. ക​ണ്ടെ​ത്തി​യ കോ​ട സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ എ​ക്സൈ​സ് സം​ഘം ന​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.