ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​ഹസ്തവുമാ​യി റ​വ​ന്യൂ വ​കു​പ്പ്
Saturday, May 23, 2020 11:07 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച വ്യോ​മ, റെ​യി​ൽ ഗ​താ​ഗ​ത​ങ്ങ​ൾ​ക്ക് ഇ​ള​വു​ന​ൽ​കി​യ​തോ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​പ്പ​ൽ, വി​മാ​ന മാ​ർ​ഗ​ങ്ങ​ൾ​വ​ഴി​യും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​വും എ​ത്തി​ക്കു​ന്ന വി​ദേ​ശ​മ​ല​യാ​ളി​ക​ളെ നാ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന റ​വ​ന്യൂ വ​കു​പ്പി​ലെ സ്പെ​ഷ​ൽ ടീ​മാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. അ​ഞ്ച് താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടീ​മു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. വ്യോ​മ, ക​ട​ൽ​മാ​ർ​ഗം വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ത​ന്നെ ക്വാ​റ​ന്ൈ‍​റ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വീ​ടു​ക​ളി​ലേ​യ്ക്ക് അ​യ​ക്കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും തൊ​ടു​പു​ഴ, ദേ​വി​കു​ളം താ​ലൂ​ക്ക് പ​രി​ധി​യി​ലാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖ) വി.​ആ​ർ. ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​എ​ച്ച്.​സ​ക്കീ​ർ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ജി. ​അ​ഭി​ലാ​ഷ്, സീ​നി​യ​ർ ക്ലാ​ർ​ക്കു​മാ​രാ​യ സി.​കെ. അ​ജി​മോ​ൻ, പി.​എ​ച്ച്. നി​സാ​ർ, ക്ല​ർ​ക്കു​മാ​രാ​യ ഡി.​കെ. സ​ജി​മോ​ൻ, ഷൈ​ജു ത​ങ്ക​ച്ച​ൻ, സി​റി​ൾ ജോ​യി, ലാ​ൽ​സ​ണ്‍ തോ​മ​സ്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ​മാ​രാ​യ, ആ​ർ. ബി​ജു​മോ​ൻ, അ​നീ​ഷ് ഫി​ലി​പ്പ്, മു​ഹ​മ്മ​ദ് നി​സാ​ർ എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ.