അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി
Saturday, May 23, 2020 11:07 PM IST
മു​ട്ടം: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ട്ടം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വി​ത​ര​ണം​ചെ​യ്തു.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ, തൊ​ടു​പു​ഴ , ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ തു​ട​ങ്ങി​യ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​ന്നി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. തൊ​ഴി​ൽ ഉ​ട​മ​യു​ടെ​യും തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലും നേ​രി​ട്ടെ​ത്തി​യ​വ​രു​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ​ത്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​വ​രെ റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​ട്ട​യം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.​ക​ഴി​ഞ്ഞ 16 മു​ത​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ട്ടം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.​ഇ​ന്ന​ലെ വ​രെ 318 ആ​ളു​ക​ൾ​ക്ക് ഇ​വി​ടെ നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.