കാ​ല​വ​ർ​ഷ​മ​ടു​ത്തു; ദു​ര​ന്ത ഭീ​തി​യി​ൽ പെ​രി​യാ​ർ തീ​രം
Monday, May 25, 2020 8:56 PM IST
ഉ​പ്പു​ത​റ: കാ​ല​വ​ർ​ഷം അ​ടു​ത്ത​തോ​ടെ പെ​രി​യാ​ർ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​മെ​ന്ന ഭ​യ​മാ​ണ് ഇ​വ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. 2018 ഓ​ഗ​സ്റ്റ് 14-ന് ​രാ​ത്രി 13 ഷ​ട്ട​റു​ക​ളും ഒ​രു​പോ​ലെ തു​റ​ന്ന​പ്പോ​ഴു​ണ്ടാ​യ ദു​ര​വ​സ്ഥ ഭീ​തി​യോ​ടെ​യാ​ണ് പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്ന​ത്.
കേ​ര​ള​വു​മാ​യി ആ​ലോ​ചി​ച്ച് മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്കാ​തെ​യും കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ​യു​മാ​ണ് അ​ന്ന് ഡാം ​തു​റ​ന്നു​വി​ട്ട​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പ്പെ​ട​ൽ​കൊ​ണ്ടു മാ​ത്ര​മാ​ണ് ആ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ള​പ്പാ​ച്ചി​ലി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ത​ക​ന്നു. കൃ​ഷി​യി​ട​ങ്ങ​ളും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ഒ​ഴു​കി​പ്പോ​യി.
പെ​രി​യാ​റി​നു കു​റു​കെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പാ​ലം പൂ​ർ​ണ​മാ​യും ര​ണ്ടു പാ​ലം ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യി​ട്ട​ല്ല പ്ര​വ​ർ​ത്തി​ച്ച​ത്. 142 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി ഡാ​മി​ന് ബ​ല​ക്ഷ​യം ഇ​ല്ലെ​ന്നു തെ​ളി​യി​ക്കാ​നാ​ണ് 2019 -ലും ​ത​മി​ഴ്നാ​ട് ശ്ര​മി​ച്ച​ത്. വൈ​ക ഡാം, ​പ​തി​നെ​ട്ടാം ക​നാ​ൽ തു​ട​ങ്ങി മു​ല്ല​പ്പെ​രി​യാ​റി​ലെ വെ​ള്ളം സം​ഭ​രി​ച്ചു​നി​ർ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ത​മി​ഴ്നാ​ടി​നു​ണ്ട്. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ന്നാ​ൽ ഉ​ട​ൻ ഷ​ട്ട​ർ തു​റ​ന്ന് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി പെ​രി​യാ​റി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കി പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
അ​തി​വ​ർ​ഷ​വും പ്ര​ള​യ സാ​ധ്യ​ത​യും മു​ൻ​നി​ർ​ത്തി മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​ന് മാ​ർ​ഗ​രേ​ഖ ഉ​ണ്ടാ​ക്കാ​ൻ ത​മി​ഴ്നാ​ടി​നു​മേ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ർ​ദ​മു​ണ്ടാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പെ​രി​യാ​ർ തീ​ര​ങ്ങ​ളി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും എ​സ്റ്റേ​റ്റു​കാ​രും മ​റ്റും പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ഗേ​റ്റു​ക​ൾ തു​റ​ന്നി​ട്ട് റോ​ഡു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ൻ. മോ​ഹ​ൻ​ദാ​സ്, ഫാ. ​റോ​ബി​ൻ പേ​ണ്ടാ​നം, സ്റ്റീ​ഫ​ൻ ഐ​സ​ക്, ഷാ​ജി പി. ​ജോ​സ​ഫ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.