ശ​നി​ക്കൂ​ട്ടം ക​പ്പ​കൃ​ഷി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി
Monday, May 25, 2020 8:56 PM IST
ക​ട്ട​പ്പ​ന: ശ​നി​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന വ​ലി​യ​ക​ണ്ടം പാ​ട​ത്ത് ന​ട​ത്തി​യ ജൈ​വ ക​പ്പ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​നു​ശേ​ഷം ആ​റു​മാ​സം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ന​ത്തി​ൽ​പെ​ട്ട ക​പ്പ കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു.
തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് ഇ​വ​ർ കൃ​ഷി ന​ട​ത്തു​ന്ന​ത്. നാ​ട​ൻ​പ​ശു​വി​ന്‍റെ ചാ​ണ​കം ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന ജീ​വാ​മൃ​തം മാ​ത്ര​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്തി​ക​ളും ചെ​റി​യ വ്യ​പാ​രി​ക​ളും ക​പ്പ വാ​ങ്ങാ​ൻ എ​ത്തു​ന്നു​ണ്ട്. 2000 ചു​വ​ട് ക​പ്പ​യാ​ണ് ഇ​വ​ർ കൃ​ഷി​ചെ​യ്തി​രു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ർ​ഷി​ക സ്വ​യം പ​ര്യാ​പ്ത​ത എ​ന്ന ആ​ശ​യ​ത്തി​നു മു​ന്പേ​ത​ന്നെ നെ​ല്ല്, ക​പ്പ തു​ട​ങ്ങി​യ​വ ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​വ​രാ​ണ് ശ​നി​ക്കൂ​ട്ടം കൃ​ഷി​ക്കാ​ർ.