പഴുതടച്ച് കർശന പരിശോധന ; എ​സ്എ​സ്എ​ൽ​സി: ഇ​ടു​ക്കി​യി​ൽ 11,707 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി
Tuesday, May 26, 2020 9:49 PM IST
ഇ​ടു​ക്കി: കോ​വി​ഡ് -19നെ ​തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യി​ൽ 11,707 വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ​ദി​നം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി. ഇ​തി​ൽ 13 പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ആ​ണ്‍​കു​ട്ടി​ക​ൾ -6212, പെ​ണ്‍​കു​ട്ടി​ക​ൾ - 5495, ഗ​വ. സ്കൂ​ളു​ക​ൾ - 80, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ - 70, അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ -11, ടി​എ​ച്ച്എ​സു​ക​ൾ - 4, ഐ​എ​ച്ച്ആ​ർ​ഡി - 1, പ​രീ​ക്ഷ ന​ട​ക്കു​ന്ന സെ​ന്‍റ​റു​ക​ൾ - 159, ക്ല​സ്റ്റ​റു​ക​ൾ -47, ക്ല​ബിം​ഗ് സെ​ന്‍റ​റു​ക​ൾ - 7, ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന ഗ​വ. സ്കൂ​ൾ: ജി​എ​ച്ച്എ​സ് ക​ല്ലാ​ർ (373 കു​ട്ടി​ക​ൾ), ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന ഗ​വ. സ്കൂ​ൾ: ജി​എ​ച്ച്എ​സ് ക​ജ​നാ​പ്പാ​റ ( 3 കു​ട്ടി​ക​ൾ), ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ: എ​സ്ജെഎ​ച്ച്എ​സ് ക​രി​മ​ണ്ണൂ​ർ - 331 കു​ട്ടി​ക​ൾ, കു​റ​വ് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ: ജി​എ​ച്ച്എ​സ് മു​ക്കു​ടം - 9 കു​ട്ടി​ക​ൾ, ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ ഒഇഎംഎ​ച്ച്എ​സ് ക​ട്ട​പ്പ​ന ( 178 കു​ട്ടി​ക​ൾ) , ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ൾ എ​സ്്‌വി​എ​സ് ഇ​എം​എ​ച്ച്എ​സ് പൈ​നാ​വ് ( 8 കു​ട്ടി​ക​ൾ), ക​ട്ട​പ്പ​ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന ആ​കെ കു​ട്ടി​ക​ൾ - 6392, തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന ആ​കെ കു​ട്ടി​ക​ൾ - 5321, ക​ട്ട​പ്പ​ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന ആ​കെ ആ​ണ്‍​കു​ട്ടി​ക​ൾ - 3405, പെ​ണ്‍​കു​ട്ടി​ക​ൾ - 2987, തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന ആ​കെ ആ​ണ്‍​കു​ട്ടി​ക​ൾ- 2813, പെ​ണ്‍​കു​ട്ടി​ക​ൾ - 2508. ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ൽ 4.30 വ​രെ​യാ​ണ് പ​രീ​ക്ഷാ​സ​മ​യം.

ലോ​ക്ക് ഡൗ​ണി​ൽ മാ​റ്റി വ​ച്ച പ​രീ​ക്ഷ​യു​ടെ ബാ​ക്കി ആ​രം​ഭി​ച്ച​ത് ക​ണ​ക്ക് പ​രീ​ക്ഷ​യോ​ടെ​യാ​ണ്. 12 മു​ത​ൽ ത​ന്നെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി തു​ട​ങ്ങി. സ്കൂ​ൾ ക​വാ​ട​ത്തി​ൽ ത​ന്നെ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ചീ​ക​രി​ച്ച ശേ​ഷം സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും മാ​സ്കും അ​ധ്യാ​പ​ക​ർ ഗ്ലൗ​സും ധ​രി​ച്ചി​രു​ന്നു. കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​സ്ക്കു​ക​ൾ, കൈ​യ്യു​റ​ക​ൾ, തെ​ർ​മ​ൽ സ്കാ​ന​ർ, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ലേ ദി​വ​സം ത​ന്നെ ല​ഭ്യ​മാ​ക്കി സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ആ​വ​ശ്യ​മാ​യ വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.