ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 20 പ്ര​വാ​സി​ക​ൾ ജി​ല്ല​യി​ലെ​ത്തി
Wednesday, May 27, 2020 9:33 PM IST
തൊ​ടു​പു​ഴ:​നാ​ലു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ എ​ത്തി​യ​ത് 20 പേ​ർ.​ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 12 പേ​രാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.​ ടെ​ൽ അ​വീ​വി​ൽ നി​ന്നു​ള്ള 10 പേ​രും ദു​ബാ​യി​ൽ നി​ന്ന് ര​ണ്ടു​പേ​രു​മെ​ത്തി. അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ അ​ടി​മാ​ലി​യി​ലെ വി​വി​ധ ക്വാ​റന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യും പ​ക​ലു​മാ​യി എ​ട്ടു പേ​രെ​ത്തി.​
കു​വൈ​റ്റി​ൽ നി​ന്ന് ആ​റും ഉ​ക്രൈ​യ്നി​ൽ നി​ന്ന് ര​ണ്ടും ആ​ളു​ക​ളാ​ണെ​ത്തി​യ​ത്. ഇ​തി​ൽ പു​രു​ഷ​ൻ​മാ​രെ തൊ​ടു​പു​ഴ​യി​ലെ ഈ​ഫ​ൽ ടൂ​റി​സ്റ്റ് ഹോ​മി​ലും വ​നി​ത​ക​ളെ ഐ​ശ്വ​ര്യ റെ​സി​ഡ​ൻ​സി​യി​ലും സ​ജ്ജ​മാ​ക്കി​യ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.