ഇ​ടു​ക്കി രൂ​പ​ത​യി​ലെ മി​ക​ച്ച സ്കൂ​ളു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, May 27, 2020 9:36 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി 2019-20 വ​ർ​ഷ​ത്തെ മി​ക​ച്ച സ്കൂ​ളു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് ഒ​ന്നാം സ്ഥാ​ന​ത്തി​നും ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ര​ണ്ടാം സ്ഥാ​ന​ത്തി​നും ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം കാ​റ്റ​ഗ​റി ഒ​ന്നി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​വും പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം കാ​റ്റ​ഗ​റി ര​ണ്ടി​ൽ കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഒ​ന്നാം​സ്ഥാ​ന​വും മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ്, വി​മ​ല ഹൈ​സ്കൂ​ൾ വി​മ​ല​ഗി​രി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.
യു​പി വി​ഭാ​ഗം കാ​റ്റ​ഗ​റി ഒ​ന്നി​ൽ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഒ​ന്നാം​സ്ഥാ​ന​വും വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​വും വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗം കാ​റ്റ​ഗ​റി ര​ണ്ടി​ൽ ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്, മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ്, നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.
എ​ൽ​പി വി​ഭാ​ഗം കാ​റ്റ​ഗ​റി ഒ​ന്നി​ൽ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് ഒ​ന്നാം സ്ഥാ​ന​വും മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ല്ലാ​ർ​കു​ട്ടി സെ​ന്‍റ് ജോ​സ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ൽ​പി വി​ഭാ​ഗം കാ​റ്റ​ഗ​റി ര​ണ്ടി​ൽ എ​ഴു​കും​വ​യ​ൽ ജ​യ്മാ​ത ഒ​ന്നാം സ്ഥാ​ന​വും ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​ത ര​ണ്ടാം സ്ഥാ​ന​വും ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
മി​ക​ച്ച പി​ടി​എ​ക്കു​ള്ള ഒ​ന്നാം സ്ഥാ​നം രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് യു​പി സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം​സ്ഥാ​ന​ത്തി​ന് മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളും മൂ​ന്നാം​സ്ഥാ​ന​ത്തി​ന് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് എ​ച്ച്എ​സ്എ​സും അ​ർ​ഹ​രാ​യി.
മി​ക​ച്ച കാ​ന്പ​സി​നു​ള്ള ഒ​ന്നാം സ​മ്മാ​ന​ത്തി​ന് രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് യു​പി സ്കൂ​ൾ അ​ർ​ഹ​മാ​യി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളും ചെ​ന്പ​ക​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ൽ​പി സ്കൂ​ളും സ്വ​ന്ത​മാ​ക്കി.
മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളും പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. അ​വാ​ർ​ഡ് വി​ത​ര​ണം പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ. ഡോ.​ജോ​ർ​ജ് ത​കി​ടി​യേ​ൽ അ​റി​യി​ച്ചു.