100 പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി
Thursday, May 28, 2020 9:02 PM IST
ഇ​ടു​ക്കി: കൂ​ടെ​യു​ണ്ട് കെഎസ്‌യു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടു കൂ​ടി സ​മാ​ഹ​രി​ച്ച തു​കയ്​ക്ക് വാ​ങ്ങി​യ 100 പി​പി​ഇ കി​റ്റു​ക​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ന​ൽ​കു​ന്ന​തി​നാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശന് കൈ​മാ​റി. ഡി​എം​ഒ ഡോ. ​എ​ൻ.​പ്രി​യ, കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, സോ​യി​മോ​ൻ സ​ണ്ണി,നി​തി​ൻ ലൂ​ക്കോ​സ്, ഇ.​കെ.​അ​ൻ​ഷി​ദ്, ഷം​ലി​ക്ക് കു​രി​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്രാം ജോ ​പോ​ൾ, ബാ​സി​ൽ മി​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് ഷാ​സ്, ഷ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.