എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ സ​മാ​പി​ച്ചു ; ആ​ശ്വാ​സ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, May 28, 2020 9:02 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​നെ തു​ട​ർ​ന്ന് മാ​റ്റി വ​യ്ക്ക​പ്പെ​ട്ട എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ സ​മാ​പി​ച്ചു. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ പ​ല ത​വ​ണ അ​നി​ശ്ചി​ത​ത്വം നി​ല നി​ന്നി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷാ മു​ൻ​ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു തു​ട​ർ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ​ത്. ക​ണ​ക്ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ളാ​യി​രു​ന്നു ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​റ്റി വ​ച്ച​ത്. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ജി​ല്ല​യി​ൽ 11,707 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 13 പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ തെ​ർ​മ​ൽ സ്കാ​നിം​ഗ് ന​ട​ത്തി​യാ​ണ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​ക​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു​ക്കി​യി​രു​ന്നു. ഒ​രു രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​യ്ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പ​രാ​തി​ക​ൾ​ക്കി​ട ന​ൽ​കാ​തെ പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ.