ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​രം വെ​ള്ള​ത്തി​ലാ​യി; ക​ട​ക​ളി​ൽ വെ​ള്ളം​ ക​യ​റി നാ​ശ​ന​ഷ്ടം
Thursday, May 28, 2020 9:02 PM IST
തൊ​ടു​പു​ഴ: ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് പെ​യ്ത ക​ന​ത്ത മ​ഴ ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ൽ മു​ക്കി. ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ത​ന്നെ ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​ത​വും ദു​ഷ്ക്ക​ര​മാ​യി. ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. വേ​ന​ൽ മ​ഴ ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ പേ​മാ​രി​യാ​ണ് ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​രി​ച്ചൊ​രി​ഞ്ഞ് പെ​യ്ത​ത്.

മ​ഴ​യെ​തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഏ​റെ നേ​രം വൈ​ദ്യു​തി മു​ട​ങ്ങി. വെ​ള്ളം ക​യ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​പ​ല ഭാ​ഗ​ത്തും ക​ന​ത്ത കാ​റ്റി​ൽ മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണാ​ണ് വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും കാ​റ്റി​ൽ ത​ക​ർ​ന്നു. ക​ന​ത്ത ഇ​ടി​യോ​ടു കൂ​ടി​യാ​ണ് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മ​ഴ​യാ​രം​ഭി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ-​പാ​ല റോ​ഡി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡു മു​ത​ൽ മ​ണ​ക്കാ​ട് ജം​ഗ്ഷ​ൻ വ​രെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

ഇ​വി​ടെ ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ബി​എ​സ്എ​ൻ​എ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ലും വെ​ള്ള​മു​യ​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലും പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സ് മു​ത​ൽ റോ​ഡി​ൽ വെ​ള്ള​മു​യ​ർ​ന്നു. റോ​ഡു​ക​ളി​ൽ വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​ത​വും ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. പ​ട്ട​യം​ക​വ​ല ഭാ​ഗ​ത്ത് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ൽ തേ​ക്കു​മ​രം വൈ​ദ്യു​തി ലൈ​നി​ൽ ഒ​ടി​ഞ്ഞു വീ​ണു. കെ ​എ​സ് ഇ ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി റോ​ഡി​ൽ പൊട്ടി വീ​ണ വൈ​ദ്യു​തി ലൈ​നു​ക​ൾ നീ​ക്കി.