മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Saturday, May 30, 2020 10:42 PM IST
ഇ​ര​ട്ട​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം തു​ട​ങ്ങി. മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പെ​ട്ട് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ഡെ​ങ്കി​പ​നി, എ​ലി​പ്പ​നി. എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ എ​ന്നി​വ ഉ​ണ്ടാ​കാ​തെ ത​ട​യു​ന്ന​തി​ന് വീ​ടും പ​രി​സ​ര​വും പൊ​തു ഇ​ട​വും മ​ഴ​ക്കാ​ല​ത്തി​നു​മു​ൻ​പ് ശു​ചി​യാ​ക്ക​ണം. ആ​ദ്യ​ഘ​ട്ട​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ടൗ​ണ്‍​ഭാ​ഗ​മാ​ണ് ശു​ചീ​ക​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡു​ക​ൾ​തോ​റും ശു​ചീ​ക​ര​ണം ന​ട​ത്തും.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്് അം​ഗ​ങ്ങ​ൾ​ക്കാ​ണ് ശു​ചീ​ക​ര​ണ​ചു​മ​ത​ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ള്ളി​ക്കാ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.