പ​ഞ്ച​റാ​യ ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ലോ​റി കൊ​ക്ക​യി​ലേ​ക്കു ചെ​രി​ഞ്ഞു
Saturday, May 30, 2020 10:45 PM IST
ചെ​റു​തോ​ണി: മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യി​ലെ സ​പ്ലൈ​കോ​യി​ലേ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​മാ​യി വ​ന്ന ലോ​റി പൈ​നാ​വ് മീ​ൻ​മു​ട്ടി​ക്കു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ലോ​റി​യു​ടെ ട​യ​ർ പ​ഞ്ച​റാ​യ​തി​നേ​തു​ട​ർ​ന്ന് ജാ​ക്കി​യി​ൽ ഉ​യ​ർ​ത്തി ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി​മാ​റി ലോ​റി കൊ​ക്ക​യി​ലേ​ക്ക് ചെ​രി​യു​ക​യാ​യി​രു​ന്നു. മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.