ഏ​ല​ക്കാലേ​ലം മു​ട​ങ്ങി; ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ
Saturday, May 30, 2020 10:49 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണി​നേ​തു​ട​ർ​ന്ന് 70 ദി​വ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഏ​ല​ക്കാ ലേ​ലം 28-ന് ​പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. ലേ​ലം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ തൊ​ട്ടു​മു​ന്പ് മാ​ർ​ച്ച് 19-ന് ​ന​ട​ന്ന ലേ​ല​ത്തി​ൽ ല​ഭി​ച്ച വി​ല​യേ​ക്കാ​ൾ ശ​രാ​ശ​രി വി​ല​യി​ൽ 561 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യെ​ങ്കി​ലും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ ലേ​ലം തു​ട​രു​ക​യും വി​ല​യി​ൽ കു​തി​പ്പ് പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്ത ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും നി​രാ​ശ​രാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന ലേ​ലം ലേ​ല ഏ​ജ​ൻ​സി റ​ദ്ദാ​ക്കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഏ​ജ​ൻ​സി ലേ​ലം റ​ദ്ദാ​ക്കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ ആ​സ്ഥാ​ന​മാ​യ കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ലേ​ല​മാ​ണ് ഇ​ന്ന​ലെ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന​ത്. പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ലാ​ണ് ലേ​ലം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് പു​റ്റ​ടി​യി​ലെ​ത്തി ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ട​സ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

വ്യാ​ഴാ​ഴ്ച പു​റ്റ​ടി​യി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ 31 വ്യാ​പാ​രി​ക​ളേ പ​ങ്കെ​ടു​ത്തു​ള്ളൂ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ​കൂ​ടി ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്താ​ലേ വാ​ങ്ങ​ൽ സ​മ്മ​ർ​ദ്ദം കൂ​ടി വി​ല ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ളൂ. നി​ല​വി​ൽ വ​ലി​യ അ​ള​വി​ൽ ഏ​ല​ക്കാ​യ് വാ​ങ്ങു​ന്ന​വ​രും ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​യ വ്യാ​പാ​രി​ക​ളാ​ണ്.

ഏ​ല​ക്കാ ലേ​ല​ത്തി​നാ​യി വ്യാ​പാ​രി​ക​ൾ​ക്ക് പു​റ്റ​ടി​യി​ൽ വ​ന്നു​പോ​കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്. ഇ​തു​വ​രെ അ​തു​ണ്ടാ​യി​ല്ല. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​തി​നാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ക്ക​ണം. ബോ​ഡി​യി​ലും ലേ​ലം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ഇ​നി നാ​ളെ​യാ​ണ് അ​ടു​ത്ത ലേ​ലം ന​ട​ക്കേ​ണ്ട​ത്. അ​തും പു​റ്റ​ടി​യി​ലാ​ണ്. വി​ജി​സി​പി​യു​ടെ ലേ​ല​മാ​ണ് ന​ട​ക്കേ​ണ്ട​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ്യാ​പാ​രി​ക​ൾ എ​ത്താ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞാ​ൽ നാ​ള​ത്തെ ലേ​ല​വും റ​ദ്ദാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​തീ​ക്ഷ​യ്ക്കു​മേ​ൽ കാ​ർ​മേ​ഘം

ലേ​ലം പു​ന​രാ​രം​ഭി​ച്ച​ശേ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി മാ​ർ​ക്ക​റ്റി​നെ ഏ​റെ പ്ര​തി​കൂ​ല​മാ​ക്കി. പു​തി​യ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ക​കൂ​ടി ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ വി​ൽ​പ​ന സ​മ​ർ​ദം കൂ​ടാ​നാ​ണ് സാ​ധ്യ​ത. അ​ങ്ങി​നെ​വ​ന്നാ​ൽ വി​ല ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ശ​രാ​ശ​രി 4000 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന സാ​ധ​ന​മാ​ണ് വ്യാ​ഴാ​ഴ്ച 1769 രൂ​പ​യ​ക്കു ക​ച്ച​വ​ടം ന​ട​ന്ന​ത്.

ലേ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് 2000 രൂ​പ കൈ​വി​ല(ലേ​ലം ഇ​ല്ലാ​തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന വി​ല)യു​ണ്ടാ​യി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 19-ന് ​ലേ​ലം നി​ർ​ത്തി​വ​യ്ക്കു​ന്പോ​ൾ ശ​രാ​ശ​രി വി​ല 2330 രൂ​പ​യാ​യി​രു​ന്നു. ലേ​ലം പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ വി​ല ഉ​യ​രു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. ലേ​ലം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം​കൂ​ടി ഉ​ണ്ടാ​യ​തോ​ടെ ക​ർ​ഷ​ക​ർ ത്രി​ശ​ങ്കു​വി​ലാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ വി​ള​വ് മാ​ർ​ക്ക​റ്റി​ലെ​ത്തി​യാ​ൽ ഇ​രു​പ്പു​കാ​യ് കി​ട്ടു​ന്ന വി​ല​യ്ക്ക് വി​റ്റു​മാ​റേ​ണ്ട സ്ഥി​തി​യു​ണ്ടാ​കും. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ പു​തി​യ സീ​സ​ന്‍റെ സ്ഥി​തി​യും മോ​ശ​മാ​കും. വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​തെ ഏ​ല​ക്കാ​യി ന​ശി​ക്കു​ന്ന സ്ഥി​തി​യും ക​ർ​ഷ​ക​ർ ഭ​യ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​ന​ത്തി​ൽ വ​ള​രെ വ​ലി​യ വി​ല ല​ഭി​ച്ച​തി​നു​പി​ന്നാ​ലെ പു​തി​യ സീ​സ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ ലേ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ക​ർ​ഷ​ക​രു​ടേ​യും വ്യാ​പാ​രി​ക​ളു​ടേ​യും പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്.

വ്യാ​പാ​രി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ടും

ഏ​ലം ക​ർ​ഷ​ക​രെ​പ്പോ​ലെ​ത​ന്നെ ലേ​ല​ത്തി​ലൂ​ടെ​യും കൈ​വി​ല​യ്ക്കും ഏ​ല​ക്കാ​യ് വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു ചെ​റു​കി​ട വ്യാ​പാ​രി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്.
നാ​മ​മാ​ത്ര​മാ​യ വ്യാ​പാ​രി​ക​ൾ മാ​ത്ര​മാ​ണ് ക​യ​റ്റു​മ​തി​യും വ​ലി​യ ഓ​ർ​ഡ​ർ എ​ടു​ത്ത് വ​ട​ക്കേ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യ കോ​ർ​പ​റേ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. വ​ൻ​കി​ട വ്യാ​പാ​രി​ക​ളാ​ണ് ഏ​ല​ക്കാ​യു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​ത്. ലേ​ലം ന​ട​ക്കാ​തെ​വ​ന്നാ​ൽ യ​ഥാ​ർ​ഥ മാ​ർ​ക്ക​റ്റ് മ​ന​സി​ലാ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കാ​തെ​വ​രും. ഇ​തും പ്ര​തി​സ​ന്ധി​യാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഏ​ല​ക്കാ ലേ​ലം സു​ഗ​മ​മാ​ക്കാ​ൻ കേ​ര​ള - ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യ​ക സാ​ഹ​ച​ര്യ​മൊ​രു​ക്കി​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് കാ​ല​ത്ത് ഏ​റെ പ്ര​തി​സ​ന്ധി ഏ​ൽ​ക്കാ​തെ പി​ടി​ച്ചു​നി​ന്ന ഏ​ലം മേ​ഖ​ല​യും ത​ക​രും.