മൂ​ന്നാ​ർ സ​ർ​വീ​സ് ബാ​ങ്കി​ന് നാ​ലു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ
Sunday, May 31, 2020 9:38 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി ത​ര​ണം​ചെ​യ്യാ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ലു​കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി മൂ​ന്നാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.
തേ​യി​ല​ത്തോ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സ​ത്തി​ൽ 15 ദി​വ​സം മാ​ത്ര​മാ​ണ് നി​ല​വി​ൽ ജോ​ലി​യു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ട് ഓ​രോ തൊ​ഴി​ലാ​ളി​ക്കും അ​യ്യാ​യി​രം രൂ​പ​യു​ടെ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കും. കൂ​ടാ​തെ 57 പൈ​സ പ​ലി​ശ നി​ര​ക്കി​ൽ സ്വ​ർ​ണ​പ​ണ​യ വാ​യ്പ​ക​ളും അ​നു​വ​ദി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ​ശി അ​റി​യി​ച്ചു.
സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​ർ, ദേ​വി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​ത്ത 7000 കു​ടും​ബ​ങ്ങ​ൾ​ക്ക് 1000 രൂ​പ​വീ​തം ന​ൽ​കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്കു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കും. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 5000 മാ​സ്കു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബേ​ബി പോ​ൾ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​എ. ജാ​ഫ​ർ, വി​ജ​യ​കു​മാ​ർ, വി.​ഒ. ഷാ​ജി, മാ​രി​യ​പ്പ​ൻ, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.