വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ജ​ല​സേ​ച​ന വ​കു​പ്പി​നെ അ​റി​യി​ക്കാം
Sunday, May 31, 2020 9:42 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷ​ത്തി​ൽ തോ​ടു​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള മാ​ർ​ഗ ത​ട​സ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജ​ല​സേ​ച​ന വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചാ​ൽ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ബി​നു ബേ​ബി അ​റി​യി​ച്ചു.​ ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​ന വ​കു​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ​മാ​രെ​യാ​ണ് വി​വ​ര​മ​റി​യി​ക്കേ​ണ്ട​ത്.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ പു​ഴ​പു​ന​രു​ജ്ജീ​വ​ന പ​രി​പാ​ടി​യാ​യ ഇ​നി ഞാ​നൊ​ഴു​ക​ട്ടെ പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യും വെ​ള്ള​പ്പൊ​ക്കം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണ് ഇ​ത്.​
തി​ട്ട ഇ​ടി​ഞ്ഞും ക​ല്ലും മ​ണ്ണു​ം നി​റ​ഞ്ഞും തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി വലിയ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ വ​ലി​യ പ​ടു​താ​ക്കു​ള​ങ്ങ​ളും അ​പ​ക​ട​മു​ണ്ടാ​ക്കും.
ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​തു​ണ്ട്. പ​ടു​താ​ക്കു​ള​ങ്ങ​ളി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​ന് ഉ​ട​മ​സ്ഥ​ർ ത​യാ​റാ​ക​ണം. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ എ​ൻ​ജി​നിയ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം.

കാ​ര്യ​നി​ർ​വ​ഹ​ണ
കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ മു​ത​ൽ

കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടി​യ​ന്ത​ര ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്ര​ങ്ങ​ൾ നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും. ഒ​രു ദി​വ​സം മൂ​ന്ന് അ​സി​. എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കാ​യി​രി​ക്കും കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല. ജി​ല്ല​യി​ലെ മ​ഴ​യും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ന​ൽ​കു​ക തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.​
അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കാ​ണ് ഇ​വ​രു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല.

ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ വി​വി​ധ സ​ബ്ഡി​വി​ഷ​ൻ
ചു​മ​ത​ല​ക്കാ​രാ​യ അ​സി. എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ന​ന്പ​രു​ക​ൾ

ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ, കാ​മാ​ക്ഷി, ഇ​ര​ട്ട​യാ​ർ, പാ​ന്പാ​ടും​പാ​റ -94479 81870.
നെ​ടു​ങ്ക​ണ്ടം,ക​രു​ണാ​പു​രം, ഉ​ടു​ന്പ​ഞ്ചോ​ല, സേ​നാ​പ​തി- 85474 79355.
ശാ​ന്ത​ന്പാ​റ, രാ​ജാ​ക്കാ​ട് , രാ​ജ​കു​മാ​രി, ചി​ന്ന​ക്ക​നാ​ൽ, ദേ​വി​കു​ളം-94479 81870.
അ​ടി​മാ​ലി , കൊ​ന്ന​ത്ത​ടി, വാ​ത്തി​ക്കു​ടി - 94963 39283.
പ​ള്ളി​വാ​സ​ൽ, ബൈ​സ​ണ്‍​വാ​ലി, വെ​ള്ള​ത്തൂ​വ​ൽ, മാ​ങ്കു​ളം, ഇ​ട​മ​ല​ക്കു​ടി,മൂ​ന്നാ​ർ - 94977 80159.
മ​റ​യൂ​ർ,കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട- 99952 57353.
തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, കു​മാ​ര​മം​ഗ​ലം, ഇ​ട​വെ​ട്ടി, ക​രി​ങ്കു​ന്നം-94957 47990.
മൂ​ല​മ​റ്റം, ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ർ, മു​ട്ടം, വ​ണ്ണ​പ്പു​റം, കോ​ടി​ക്കു​ളം, ഉ​ടു​ന്പ​ന്നൂ​ർ -94960 80555.
ഇ​ടു​ക്കി, കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം, വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, മ​രി​യാ​പു​രം, വെ​ള്ളി​യാ​മ​റ്റം-97461 59802.
കു​മ​ളി, പെ​രു​വ​ന്താ​നം, പീ​രു​മേ​ട്-70347 23159.
വ​ണ്ടൻമേട്, ച​ക്കു​പ​ള്ളം, വ​ണ്ടി​പ്പെ​രി​യാ​ർ - 99955 40344.
ഏ​ല​പ്പാ​റ, കൊ​ക്ക​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ-94478 05969.