ഇ​ര​ട്ട​യാ​റ്റി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി
Monday, June 1, 2020 9:40 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ആ​റ്റി​ലെ ക​യ​ത്തി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചതിനെത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ കു​ളി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ൽ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ​ഫ്, വൈ​സ് പ്രി​സി​ഡ​ന്‍റ് ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട, പ​ഞ്ചാ​യ​ത്തം​ഗം റെ​ജി ഇ​ലി​പ്പു​ലി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
ക​യ​ത്തി​ൽ വി​ഷം ക​ല​ർ​ന്ന​താ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ക​ാര​ണ​ങ്ങ​ളാ​ലാ​ണോ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മീ​ൻ ച​ത്തു​പൊ​ങ്ങി​യ​തോ​ടെ വ​ലി​യ ദു​ർ​ഗ​ന്ധ​വും പ്ര​ദേ​ശ​ത്തു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ക​യ​ത്തി​ലെ വെ​ള്ളം ശു​ചീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​തൃ​ത​ർ അ​റി​യി​ച്ചു.