വ്യാ​ജ​ക്ക​ള്ള്: 25-ഓ​ളം പേ​ർ ആ​ശു​പ​ത്രി​യിൽ
Tuesday, June 2, 2020 9:43 PM IST
നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ചി​ൽ വ്യാ​ജ​ക്ക​ള്ള് വ്യാ​പ​ക​മാ​കു​ന്നു. ഷാ​പ്പു​ക​ളി​ൽ​നി​ന്നും ക​ള്ളു​കു​ടി​ച്ച 25-ഓ​ളം​പേ​ർ ചി​കി​ത്സ​തേ​ടി. ഷാ​പ്പു​ക​ളി​ൽ​നി​ന്നും ക​ള്ളു കു​ടി​ക്കു​ന്ന​വ​ർ​ക്ക് വ​യ​റു​വേ​ദ​ന, ഛർ​ദി, വ​യ​റി​ള​ക്കം, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യാ​ണ്. പ​ല​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും നാ​ണ​ക്കേ​ടു​ ഭ​യ​ന്ന് ക​ള്ളു​കു​ടി​ച്ച​താ​യി പു​റ​ത്തു​പ​റ​യു​ന്നി​ല്ല.
പ​ല​ർ​ക്കും ര​ണ്ടും മൂ​ന്നും ദി​വ​സം ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ഉ​ടു​ന്പ​ൻ​ചോ​ല റെ​യ്ഞ്ചി​ലെ വി​വി​ധ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ക​ള്ളാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ റെ​യ്ഞ്ചി​ൽ ഇ​ത്ര​യും ക​ള്ളു ചെ​ത്തു​ന്നി​ല്ല. പാ​ല​ക്കാ​ട​ൻ ക​ള്ളെ​ന്ന ലേ​ബ​ലി​ൽ എ​ത്തു​ന്ന​ത് വ്യാ​ജ​ക്ക​ള്ളാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
ഗു​ളി​ക​ക​ളും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​മി​ട്ട് വ്യാ​ജക്കള്ള് നി​ർ​മി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം.
എ​ക്സൈ​സ് അ​ധി​കൃ​ത​ർ ക​ള്ളി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ലോ​ക്ക ്ഡൗ​ണി​നു​ശേ​ഷം ഷാ​പ്പു​ക​ൾ തു​റ​ന്നെ​ങ്കി​ലും പ​ല ഷാ​പ്പു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല. അ​ട​ച്ചു​റ​പ്പു​ള്ള മു​റി, വൈ​ദ്യു​തി, ടോ​യ്‌ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ടൈ​ൽ പാ​കി​യ ത​റ എ​ന്നി​വ വേ​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും പ​ല ഷാ​പ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഷെ​ഡു​ക​ളി​ലാ​ണ്.