ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ അ​ക്ര​മം ; കൗ​ണ്‍​സി​ലി​ൽ പ്ര​മേ​യം പാ​സാ​ക്കി
Tuesday, June 2, 2020 9:46 PM IST
തൊ​ടു​പു​ഴ: ഗ​വ.​വെ​ാക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ലെ മ​രം വെ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സെ​ക്ര​ട്ട​റി​യെ​യും ജീ​വ​ന​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ പ്ര​മേ​യം പാ​സാ​ക്കി. യു​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന പ്ര​മേ​യം ബി​ജെ​പിയുടെ പി​ന്തു​ണ​യോ​ടെ 11 നെ​തി​രെ 19 വോട്ടുകൾക്കാണ് പാ​സാ​ക്കി​യ​ത്. ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഓ​ട​ക​ൾ പൂ​ർ​ണ​മാ​യി വൃ​ത്തി​യാ​ക്കു​ന്ന​തി​ന് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​യി കൗ​ണ്‍​സി​ലി​ൽ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ടെ​ണ്ട​റി​ൽ തു​ക രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ അ​നു​മ​തി ന​ൽ​കി​യി​ല്ല. ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​യി 2.60 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തു​ക ടെ​ണ്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദാ​ണ് കൗ​ണ്‍​സി​ലി​ൽ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.