ധ​ന​സ​ഹാ​യകൂ​പ്പ​ണ്‍ വി​ത​ര​ണം നടത്തും
Tuesday, June 2, 2020 9:46 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യ കൂ​പ്പ​ണ്‍, സാ​നി​റ്റൈ​സ​ർ, മാ​സ്ക് എ​ന്നി​വ പീ​രു​മേ​ട്, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളി​ൽ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ വി​ത​ര​ണം​ചെ​യ്യും. നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ പീ​രു​മേ​ട് എ​സ്എം​എ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പീ​രു​മേ​ട്, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ഉ​പ്പു​ത​റ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യും.
വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​നും ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ കു​മ​ളി പ​ഞ്ചാ​യ​ത്തി​നും വി​ത​ര​ണം​ചെ​യ്യും. അ​ഞ്ചി​ന് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​നും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വെ​ള്ള​ത്തൂ​വ​ൽ, ബൈ​സ​ണ്‍​വാ​ലി, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും മൂ​ന്നാ​ർ ത്രീ​റി​വ​ർ പാ​ര​ഡൈ​സ് ഹാ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ, വ​ട്ട​വ​ട, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ദേ​വി​കു​ളം, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​മാ​ണ് കൂ​പ്പ​ണ്‍ വി​ത​ര​ണം​ചെ​യ്യു​ന്ന​ത്.