അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം: യു​വ​തി​ക്ക് വെ​ട്ടേ​റ്റു
Wednesday, June 3, 2020 9:45 PM IST
തൊ​ടു​പു​ഴ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് യു​വ​തി​ക്ക് വെ​ട്ടേ​റ്റു. ഏ​ഴ​ല്ലൂ​ർ റേ​ഷ​ൻ ക​ട​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ന​വ​ച്ച​പാ​റ​യി​ൽ ജോ​സ്മി (26)യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്.
കൈ​യ്ക്ക് പ​രി​ക്കേ​റ്റ ഇ​വ​രെ അ​ൽ-​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​യ കു​ന്നേ​ൽ റെ​ജി​യെ തൊ​ടു​പു​ഴ എ​സ്ഐ ബൈ​ജു പി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ൽ അ​തി​ർ​ത്തി ത​ർ​ക്കം നി​ല നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജയ്റാണി പബ്ലിക്
സ്കൂളിൽ ഓ​ണ്‍​ലൈ​ൻ
ക്ലാ​സ് ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ@​ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ഇന്നലെ മുതൽ ആ​രം​ഭി​ച്ച​താ​യി സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ അറിയിച്ചു.
ഒ​ൻ​പ​ത്, 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒരുമാസം മുന്പ് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ആരംഭിച്ചിരുന്നു.