കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ സ്കൂ​ളു​ക​ൾ​ക്കും നേ​ട്ടം
Tuesday, June 30, 2020 9:46 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ എ​ഴു​തി​ച്ച ഗ​വ.​സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ലെ ര​ണ്ടു സ്കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം നേ​ടി.​എ​യ്ഡ​ഡ് സ്കൂ​ളി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സാ​ണ് ഏ​റ്റ​വും കു​ട്ടി​ക​ളെ പ​രീ​ക്ഷ എ​ഴു​തി​ച്ച​ത്.​ഇ​വി​ടെ എ​ഴു​തി​യ 331 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യം നേ​ടി.49 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സും ല​ഭി​ച്ചു.​
ഗ​വ.​സ്കൂ​ളു​ക​ളി​ൽ ക​ല്ലാ​ർ ഗ​വ.​എ​ച്ച്എ​സ്എ​സാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​എ​ഴു​തി​ച്ച​ത്.​ഇ​വി​ടെ 373 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.​എ​ല്ലാ​വ​രും വി​ജ​യി​ച്ചു.​ജി​ല്ല​യി​ൽ കു​റ​വു കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ രാ​ജാ​ക്കാ​ട് ക​ജ​നാ​പ്പാ​റ ജി​എ​ച്ച്എ​സി​ൽ മൂ​ന്നു​കു​ട്ടി​ക​ളും എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ മു​ക്കു​ടം ജി​എ​ച്ച്എ​സി​ൽ ഒ​ന്പ​തു​കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ ഇ​വി​ടെ​യും എ​ല്ലാ​വ​രും വി​ജ​യം നേ​ടി.