പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം​ചെ​യ്ത വീ​ട്ട​മ്മ​യ്ക്ക് മ​ർ​ദ​നം
Tuesday, June 30, 2020 9:46 PM IST
രാ​ജാ​ക്കാ​ട്: മു​ക്കു​ടി​ലി​നു​സ​മീ​പം വീ​ടി​നു മു​ൻ​പി​ലെ റോ​ഡി​ൽ പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തി​യ സം​ഘ​ത്തെ ചോ​ദ്യം​ചെ​യ്ത വീ​ട്ട​മ്മ​യെ യു​വാ​ക്ക​ൾ മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു. പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കും പ​രി​ക്കേ​റ്റു.

പോ​ലീ​സി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലും വീ​ട്ട​മ്മ​യെ ബി​യ​ർ കു​പ്പി കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലും മു​ക്കു​ടി​ൽ മ​ണ​ലി​ങ്ക​ൽ രാ​ജീ​വ് (30), വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മു​ക്കു​ടി​ൽ സ്വ​ദേ​ശി​ക​ളാ​യ കു​ട​ലി​ക്കു​ഴി​യി​ൽ അ​നീ​ഷ് (40), വെ​ള്ളാ​ർ​കോ​ട്ട് ബി​നീ​ഷ് (31), കു​ഴി​കോ​ട്ട​യി​ൽ അ​നീ​ഷ് (37) എ​ന്നി​വ​രെ ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ എ. ​ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മു​ക്കു​ടി​ൽ ക​റു​പ്പ​ശേ​രി​ൽ ജി​നേ​ഷി​ന്‍റെ വീ​ടി​നു മു​ൻ​പി​ലെ​ത്തി​യ പ്ര​തി​ക​ൾ പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തി. ജി​നേ​ഷ് ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങി. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ ജി​നേ​ഷി​ന്‍റെ ഭാ​ര്യ ദീ​പ (33)യെ ​രാ​ജീ​വ് ഒ​ഴി​ഞ്ഞ ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു. പ​രി​ക്കേ​റ്റ ദീ​പ​യെ ജി​നേ​ഷും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് പ്ര​തി​ക​ളെ തി​ര​ഞ്ഞ് ക​ഴി​ഞ്ഞ​ദി​വ​സം മു​ക്കു​ടി​ലി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ സ​മീ​പ​ത്തെ ഏ​ല​ക്കാ​ട്ടി​ൽ ഒ​ളി​ച്ചു. തി​ര​ച്ചി​ലി​നി​ടെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ഒ​ന്നാം​പ്ര​തി രാ​ജീ​വ് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ക​ബീ​റി​നെ ആ​ക്ര​മി​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പെ​ട്ടു. കാ​ലി​ന് പൊ​ട്ട​ലേ​റ്റ മു​ഹ​മ്മ​ദ് ക​ബീ​റി​നെ നെ​ടു​ങ്ക​ണ്ട​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.