ദേ​വി​കു​ള​ത്തെ ദേ​ശീ​യ സാ​ഹ​സി​ക അ​ക്കാ​ഡ​മി വി​പു​ല​പ്പെ​ടു​ത്തും
Wednesday, July 1, 2020 10:24 PM IST
മൂ​ന്നാ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ദേ​വി​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ സാ​ഹ​സി​ക അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ദേ​വി​കു​ള​ത്തെ അ​ക്കാ​ഡ​മി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 2.31 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഹോ​സ്റ്റ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
34000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, 150 ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ഹോ​സ്റ്റ​ൽ, സ്റ്റോ​റ​ജ് ലോ​ബി, 150 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ, 72 പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ഹോ​സ്റ്റ​ൽ, സാ​ഹ​സി​ക പ​രി​ശീ​ല​ന കേ​ന്ദ്രം, ഇ​വ​യ്ക്കു പു​റ​മെ ഒ​ന്പ​തു മു​റി​ക​ൾ, കാ​ന്‍റീ​ൻ, വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വേ​ൽ​മ​യി​ൽ ദാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. സു​രേ​ഷ്കു​മാ​ർ, യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​സി​ജി​മോ​ൻ, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ അ​ള​ക​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.