കെഎ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു
Thursday, July 2, 2020 10:11 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ടി​നു​സ​മീ​പം അ​ടി​വാ​ര​ത്ത് കെ ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് ജോ​ലി​ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. മു​ക്കു​ടി​ൽ വെ​ട്ടി​യാ​ങ്ക​ൽ ര​ഞ്ജി​ത് (34) നാ​ണ് വൈ​ദ്യു​തി ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ​ത്.
രാ​ജാ​ക്കാ​ടു​നി​ന്നും അ​ടി​വാ​ര​ത്തേ​ക്ക് കൃ​ഷി​യി​ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ത്രി ​ഫേ​സ് വൈ​ദ്യു​തി ലൈ​ൻ സ​മീ​പ​ത്തെ റോ​ഡി​ന​രി​കി​ലൂ​ടെ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ര​ഞ്ജി​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. വൈ​ദ്യു​തി നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലി​വ​ർ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​തി​നു​ശേ​ഷം ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പോ​സ്റ്റി​ൽ ക​യ​റി​യ​താ​യി​രു​ന്നു.
ത്രി ​ഫേ​സ് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​തി​നാ​ൽ ഇ​തി​ൽ ഒ​രു ലൈ​നി​ലെ വൈ​ദ്യു​തി പ്ര​വാ​ഹം നി​ല​യ്ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. സു​ര​ക്ഷാ​ബ​ൽ​റ്റും ഹെ​ൽ​മെ​റ്റും ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ ഉ​ട​ൻ​ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ ന​ൽ​കി. കൈ​ക്ക് കൂ​ടു​ത​ൽ പൊ​ള്ള​ലേ​റ്റ​തി​നാ​ൽ ര​ഞ്ജി​ത്തി​നെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.