ഫ​യ​ലി​ൽ കു​രു​ങ്ങി​യ ജീ​വി​ത​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​ഹാ​രം
Thursday, July 2, 2020 10:11 PM IST
ഇ​ടു​ക്കി: ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കു ഓ​ണ്‍​ലൈ​നി​ൽ പ​രി​ഹാ​രം തീ​ർ​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ഫ​ലം ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത് വി​ജ​യ​ക​ര​മാ​യി. തൊ​ടു​പു​ഴ, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ അ​പേ​ക്ഷ​ക​രു​ടെ പ​രാ​തി​ക​ളാ​ണ് ഇ​ന്ന​ലെ തീ​ർ​പ്പാ​ക്കി​യ​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ഹാ​ജ​രാ​യി​രു​ന്ന വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​ള​ക്ട​റേ​റ്റി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ പ​രാ​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​റും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ പ​രാ​തി​ക​ൾ എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ​യും തീ​ർ​പ്പാ​ക്കി. അ​പേ​ക്ഷ​ക​ർ അ​താ​ത് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ക​ള​ക്ട​റു​മാ​യി സം​വ​ദി​ച്ച​ത്. അ​തി​നാ​യി എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.
നാ​ഷ​ണ​ൽ ഇ​ൻ​ഫൊ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ ത​യാ​റാ​ക്കി​യ tthps://rsvkv--c.nic.in/ എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. കൂ​ടാ​തെ ത​ഹ​സി​ൽ​ദാ​ർ​മാ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഇ​തി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​ഐ​സി, കേ​ര​ള സ്റ്റേ​റ്റ് ഐ​ടി​മി​ഷ​ൻ, റ​വ​ന്യൂ ഐ​ടി​സെ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. മ​ഹാ​മാ​രി മൂ​ലം നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത പ​രാ​തി​ക്കാ​ർ​ക്ക് ഉ​പ​കാ​രപ്ര​ദ​മാ​യ സം​വി​ധാ​നം തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.​
തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ നി​ന്ന് 76 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. 46 പ​രാ​തി​ക്കാ​രാ​ണ് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. പ​രാ​തി​ക്കാ​ർ എ​ത്താ​തി​രു​ന്ന ബാ​ക്കി പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. വ​സ്തു അ​തി​ർ​ത്തി ത​ർ​ക്കം, പ​ട്ട​യ​പ്ര​ശ്നം, സ​ർ​വേ, റീ​സ​ർ​വേ ന​ട​പ​ടി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. റ​വ​ന്യൂ വ​കു​പ്പി​ൽ കി​ട്ടി​യ 19 പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.​തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ൽ ന​ിന്നാ​യി 48 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ ര​ണ്ടാം ഘ​ട്ട പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ല​ഭി​ച്ച 63 പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ചു. ഇ​തി​ൽ 21 പ​രാ​തി​ക്കാ​രാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​വ​ർ​ക്ക് പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി ഓ​ണ്‍​ലൈ​നാ​യി അ​റി​യാ​ൻ ക​ഴി​യും. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 47 പ​രാ​തി​ക​ളും മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16 പ​രാ​തി​ക​ളു​മു​ണ്ടാ​യി​രു​ന്നു. പ​രാ​തി​ക​ളി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.