ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്
Friday, July 3, 2020 10:20 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ണ്‍ 19 ന് ​ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (27)യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ. ക​ന്പ​ത്തു നി​ന്നും ഓ​ട്ടോ​യി​ൽ കു​മ​ളി ചെ​ക്ക്പോ​സ്റ്റി​ൽ എ​ത്തി അ​വി​ടു​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ജൂ​ണ്‍ 23 ന് ​യു​എ​ഇ യി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി സ്വ​ദേ​ശിയായ 32 കാരനാണ് മറ്റൊരാൾ. കൊ​ച്ചി​യി​ൽ നി​ന്നും സു​ഹൃ​ത്താ​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യോ​ടൊ​പ്പം ടാ​ക്സി​യി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന്
56 കേ​സു​ക​ൾ

ജി​ല്ല​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 56 പെ​റ്റി കേ​സു​ക​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 12 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.
ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 738 പേ​ർ നി​രീ​ക്ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​നെ
ഒ​ഴി​വാ​ക്കി

ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
ജൂ​ണ്‍ 19ന് ​ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ പ​ഴം-​പ​ച്ച​ക്ക​റി വ്യാ​പാ​രി​ക്ക് സ​ന്പ​ർ​ക്കം മൂ​ലം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ലെ മാ​ർ​ക്ക​റ്റ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
നി​ല​വി​ൽ ഇ​വി​ടെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന മാ​ർ​ക്ക​റ്റ് ആ​യ​തി​നാ​ലു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ നി​ന്ന് ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​നെ ഒ​ഴി​വാ​ക്കി​യ​ത് .