കോ​വി​ഡ്:​പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം-​ഡി​എം​ഒ
Friday, July 3, 2020 10:23 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ല​വും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ അ​റി​യി​ച്ചു.
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ആ​ളു​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​വൂ.​ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ക്ക​ണം.​സം​സാ​രി​ക്കു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും മാ​സ്ക് ഒ​രു കാ​ര​ണ​വ​ശാ​ലും താ​ഴ്ത്ത​രു​ത്. മാ​സ്ക് വ​ലി​ച്ചെ​റി​യാ​തെ ശ​രി​യാ​യ രീ​തി​യി​ൽ നി​ർ​മാ​ർ​ജ​നം ചെ​യ്യ​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സാ​നി​റ്റൈ​സ് ചെ​യ്യു​ക​യോ, സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യോ ചെ​യ്യ​ണം.​കൈ​ക​ൾ കൊ​ണ്ട് മു​ഖ​ത്ത് സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണം. കൈ​ക​ൾ കൊ​ണ്ട് മ​റ്റു വ​സ്തു​ക്ക​ളി​ലു​ള്ള സ്പ​ർ​ശ​ന​വും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. സ​മീ​പ​ത്തു​ള്ള ഏ​തൊ​രാ​ളും കോ​വി​ഡ് രോ​ഗി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​രു​തി കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്ക​ണം.​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ. കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്തു​വേ​ണം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ. പ​ണം കൈ​കാ​ര്യം ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണം. മാ​ർ​ക്ക​റ്റു​ക​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​ത് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രു​മാ​യി ആ​രും ഇ​ട​പ​ഴ​ക​രു​ത്. ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ പു​റ​ത്തി​റ​ങ്ങാ​തെ അ​വ​രു​ടെ വാഹനത്തിൽ ത​ന്നെ ഇ​രി​ക്ക​ണം. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.​
വീ​ട്ടി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ, വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​തെ ഒ​രു മു​റി​യി​ൽ ത​ന്നെ ക​ഴി​യ​ണം.​ ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്ക​ണം.​ക്വാ​റ​ന്‍റൈൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും, കോ​വി​ഡി​ൽ നി​ന്നും സു​ര​ക്ഷി​ത​രാ​വു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.