അ​റ​ക്കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സ​യി​ല്ല; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, July 3, 2020 10:23 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​യ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ ദു​രി​ത​ത്തി​ൽ . ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ല​മാ​ണ് കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ട് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റുമാ​ർ പെ​ൻ​ഷ​നാ​യ​തി​ന് ശേ​ഷം ഈ ​ത​സ്തി​ക​യി​ൽ പു​തി​യ നി​യ​മ​നം ന​ട​ത്തി​യിട്ടില്ല.
ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ന​ഴ്സി​നെ തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചു. മ​റ്റൊ​രു ന​ഴ്സി​ന്‍റെ കു​ട്ടി അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും വ​ന്ന​തി​നാ​ൽ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. ഒ​രു ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ദേ​ശ​ത്തേ​ക്ക് അ​വ​ധി​യി​ൽ പോ​യി. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഡി​എം​ഒ ക്ക് ​റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കാ​തെ തൊ​ടു​പു​ഴ​യ്ക്കും ഇ​ടു​ക്കി​ക്കും പ​റ​ഞ്ഞ് വി​ടു​ക​യാ​ണ്. പ​തി​ന​ഞ്ചോ​ളം കി​ട​പ്പ് രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ഇ​വി​ടെ നി​ന്ന് എ​ല്ലാ​വ​രേ​യും ജീ​വ​ന​ക്കാ​ർ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ ഡ്യൂ​ട്ടി​യിലുള്ള ഇ​വി​ടെ ഒ​പി യി​ൽ 400-ൽ ​പ​രം രോ​ഗി​ക​ൾ മ​രു​ന്ന് വാ​ങ്ങാ​ൻ ദി​വ​സേ​ന എ​ത്തി​യി​രു​ന്നു. മു​ട്ട​ത്തും അ​റ​ക്കു​ള​ത്തും മാ​ത്ര​മാ​ണ് കി​ട​പ്പു രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു ക​ഴി​ഞ്ഞാ​ൽ കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ തൊ​ടു​പു​ഴ​യി​ലോ ഇ​ടു​ക്കി​യി​ലോ പോ​ക​ണം. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ ഏ​റെ​യു​ള്ള​തി​നാ​ലും കു​ള​മാ​വ് മു​ത്തി​യു​രു​ണ്ട​യാ​ർ, വ​ലി​യ​മാ​വ്, പു​ള്ളി​ക്കാ​നം, ച​ക്കി മാ​ലി മു​ല്ല​ക്കാ​നം, കൂ​വ​പ്പി​ള്ളി, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ അ​റ​ക്കു​ളം ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
കി​ട​ത്തി​ചി​കി​ത്സ നി​ർ​ത്തി​യ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​ർ കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര ചെ​യ്ത് മു​ട്ട​ത്തോ തൊ​ടു​പു​ഴ​യി​ലോ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ആ​ദി​വാ​സി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​കും. ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​റ​ക്കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​യ​ത് സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തേ സ​മ​യം ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം താ​ത്കാ​ലി​ക​മാ​യി കി​ട​ത്തി ചി​കി​ത്സ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​അ​നി​ല പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം രാ​ത്രി ഡ്യൂ​ട്ടി​ക്ക് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ന​ഴ്സിം​ഗ് ത​സ്തി​ക​യി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞു. ഉടൻ നയമനം നടത്തും. നി​ല​വി​ൽ കു​റ​വു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചാ​ൽ ഉ​ട​ൻ കി​ട​ത്തി ചി​കി​ത്സ അ​നു​വ​ദി​ക്കും. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി താ​ത്ക്കാലി​കമാ​ണെ​ന്നും ക​ഴി​വ​തും വേ​ഗം പ​രി​ഹാ​രം കാ​ണു​മെ​ന്നും മെ​ഡി​ക്ക​ൽ ഇ​ൻ ചാ​ർ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.