ഗു​രു​സ്പ​ർ​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 10:29 PM IST
തൊ​ടു​പു​ഴ: കെ​പി​എ​സ്ടി​എ ഗു​രു​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ടി​വി വി​ത​ര​ണം ചെ​യ്തു. ഗു​രു​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ തൊ​ടു​പു​ഴ സ​ബ് ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം സ്കൂ​ളി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം ഫി​ലി​പ്പ​ച്ച​ൻ ഹെ​ഡ്മാ​സ്റ്റ​ർ സി.​എം രാ​ജു​വി​ന് സ്മാ​ർ​ട്ട് ടി​വി ന​ൽ​കി നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ങ്ങ​ൾ ,ബാ​ഗ്, നോ​ട്ട് ബു​ക്ക്, ഇ​ൻ​സ്ട്ര​മെ​ന്‍റ് ബോ​ക്സ് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.തൊ​ടു​പു​ഴ സ​ബ് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഗു​രു സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ന്േ‍​റാ ജോ​ർ​ജ് , ജീ​സ് എം. ​അ​ല​ക്സ് , ജോ​ളി മു​രി​ങ്ങ​മ​റ്റം, ബി​ജു ജോ​സ​ഫ് , അ​നീ​ഷ് ജോ​ർ​ജ് , എ​ൻ.​ര​ശ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.