കൃഷിനാശം: കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ റാ​പ്പി​ഡ് റെ​സ്പോ​ണ്ട് ടീ​മെ​ത്തി
Monday, July 6, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ റാ​പ്പി​ഡ് റെ​സ്പോ​ണ്ട് ടീം ​എ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തേ​വാ​രം​മെ​ട്ട്, ച​തു​രം​ഗ​പ്പാ​റ, ന​മ​രി, ശാ​ന്ത​രു​വി, മാ​ൻ​കു​ത്തി​മേ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഏ​ലം, കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ പ്ര​ദേ​ശ​ത്ത് ന​ശി​പ്പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി കാ​ട്ടാ​ന​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും എ​ത്താ​റു​ണ്ടെ​ങ്കി​ലും ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ തി​രി​കെ പോ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ ഏ​ലച്ചെടി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും ആ​ഴ്ച​ക​ളാ​യി ക​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത്.
ഇ​ത്ത​വ​ണ ഒ​രു കൊ​ന്പ​നും ഒ​രു പി​ടി​യാ​ന​യു​മാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് കൊ​ന്പ​ൻ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

ച​തു​രം​ഗ​പ്പാ​റ​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ട്ട​ർ ടാ​ങ്കു​ക​ളും മാ​ൻ​കു​ത്തി​മേ​ട്ടി​ൽ സെ​ൽ​വ​ത്തി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ആ​സ്ബ​റ്റോ​സ് ഷെ​ഡും ത​ക​ർ​ത്തു. ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി. സു​നി​ൽ​കു​മാ​റി​ന്‍റേയും പ​ഞ്ചാ​യ​ത്തം​ഗം ക​ന​ക​രാ​ജ്, ഗോ​കു​ലം എ​സ്റ്റേ​റ്റ്, വി.​ടി. എ​സ്റ്റേ​റ്റ് എ​ന്നി​വ​രു​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​മാ​ണ് കാ​ട്ടാ​ന​ക​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ൻ​കു​ത്തി​മേ​ട് മ​ന്നാ​ക്കു​ടി​യി​ൽ സെ​ൽ​വ​ത്തി​ന്‍റെ ഒ​രേ​ക്ക​ർ ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​കു​തി​യോ​ളം ന​ശി​പ്പി​ച്ചു.

വ​നം വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന​ക​ളെ അ​തി​ർ​ത്തി ക​ട​ത്തി​വി​ടാ​ൻ ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​ന​ക​ൾ വെ​വ്വേ​റെ താ​ര​ക​ൾ വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് മൂ​ല​വും ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ​തി​നാ​ലും ഓ​ടി​ച്ചു​വി​ടു​ക എ​ളു​പ്പ​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​വി​കു​ള​ത്തു​നി​ന്നും റാ​പ്പി​ഡ് റെ​സ്പോ​ണ്ട് ടീം ​എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ആ​ന​ക​ളെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ക​യാ​ണ്.

ജ​വ​ന​വാ​സ മേ​ഖ​ല​യി​ൽ
കാ​ട്ടാ​ന​യെ​ത്തി

മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യെ​ത്തി. ന്യൂ​മൂ​ന്നാ​ർ ഡി​വി​ഷ​നി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പ​മാ​ണ് പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ന​യെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പം ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ഴാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ വി​വ​രം അ​റി​യു​ന്ന​ത്. ആ​ളു​ക​ളെ ക​ണ്ട​തോ​ടെ​യാ​ണ് ആ​ന കാ​ട്ടി​ലേ​ക്ക് കയറിപ്പോയത്.

കാ​ട്ടാ​ന ഭീ​തി: ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചു

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല ന​മ​രി​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന എ​ത്തി​യ​തോ​ടെ തോ​ട്ട​ത്തി​ലെ ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ന​മ​രി​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന എ​ത്തി​യ​ത്. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യോ​ടെ ഓ​ടി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തോ​ട്ട​ത്തി​ലെ പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് റാ​പ്പി​ഡ് റെ​സ്പോ​ണ്ട് ടീ​മീ​ന്‍റെ ക്യാ​ന്പ് ഓ​ഫീ​സ് തു​റ​ന്നി​ട്ടു​ണ്ട്.