പ്ര​ള​യ​ഭീ​തി​യി​ൽ ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ൾ
Monday, July 6, 2020 10:10 PM IST
ചെ​റു​തോ​ണി: അ​തീ​വ പ്ര​ള​യ​സാ​ധ്യ​ത മേ​ഖ​ല​ക​ളാ​യി ഹ​രി​ത കേ​ര​ള​മി​ഷ​ൻ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ദി​ക​ളി​ലെ പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​യാ​യി​ല്ലെ​ന്ന് പ​രാ​തി. ക​ഞ്ഞി​ക്കു​ഴി, വെ​ള്ളി​യാ​മ​റ്റം, അ​റ​ക്കു​ളം, അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് അ​തീ​വ​പ്ര​ള​യ​സാ​ധ്യ​ത മേ​ഖ​ല​ക​ളാ​യി ഹ​രി​ത കേ​ര​ളാ മി​ഷ​ൻ ഏ​പ്രി​ൽ 16ന് ​ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ദി​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കം ചെ​യ്യാ​ൻ ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ നി​ർ​മി​തി​കേ​ന്ദ്രം ഇ​തി​നാ​യി ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. പു​ഴ​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടു​ംബ​ങ്ങ​ൾ പ്ര​ള​യ​ഭീ​തി​യി​ലാ​ണ്. പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന കു​ടു​ംബ​ങ്ങ​ളോ​ട് ബ​ന്ധു​വീ​ടു​ക​ളി​ക്ക്േ മാ​റി താ​മ​സി​ക്കാ​ൻ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കുകയാ​ണ്. ഇ​ത് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും വ​ർ​ധി​പ്പി​ച്ചു. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റ​ിറ്റി ചെ​യ​ർ​മാ​ൻ കൂ​ടിയാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റ​ണമെന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.