ലെി​വി​ഷ​നു​ക​ൾ ന​ൽ​കി
Thursday, July 9, 2020 9:45 PM IST
രാ​ജ​കു​മാ​രി: ജി​ല്ല​യി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി. ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ചേ​ന്പ​ർ രാ​ജ​കു​മാ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മീ​പ​ത്തെ ആ​റു സ്കൂ​ളി​ക​ളി​ലാ​യി ഇ​രു​പ​തോ​ളം ടെ​ലി​വി​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. രാ​ജ​കു​മാ​രി ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി വി​ത​ര​ണോ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു.
രാ​ജ​കു​മാ​രി, സേ​നാ​പ​തി, ഉ​ടു​ന്പ​ൻ​ചോ​ല, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കി​യ​ത്.
ജെ​സി​ഐ യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റി​ജോ കു​ര്യ​ൻ, രാ​ജ​കു​മാ​രി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ൻ പീ​റ്റ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രാ​ജ​കു​മാ​രി സൗ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​വി. കു​ര്യാ​ക്കോ​സ്, ജെ​സി​ഐ സെ​ക്ര​ട്ട​റി ജോ​മി​ൻ​സ് ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.