നെ​ടു​ങ്ക​ണ്ട​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Thursday, July 9, 2020 9:48 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.
ത​മി​ഴ്നാ​ടി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ​നി​ന്നു​ള്ള ആ​ളു​ക​ളു​ടെ വ​ര​വ് കൂ​ടു​ത​ലാ​ണ്. പാ​സ് ഉ​പ​യോ​ഗി​ച്ച് തേ​നി ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന ആ​ളു​ക​ൾ ചെ​ക്കു​പോ​സ്റ്റി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​മെ​ന്ന് സ​മ്മ​തി​ക്കു​മെ​ങ്കി​ലും ഇ​വി​ടെ​യെ​ത്തി​യാ​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ​ല ആ​ളു​ക​ളും പു​റ​ത്തി​റ​ങ്ങു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​രെ ക​ർ​ശ​ന ക്വാ​റ​ന്ൈ‍​റ​നി​ൽ ആ​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഓ​രോ വാ​ർ​ഡി​ലും ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ വാ​ർ​ഡു​ത​ല സ​മി​തി​ക്ക് കൈ​മാ​റു​ക​യും ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന​വ​ർ ക്വാ​റ​ന്ൈ‍​റ​ൻ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യും. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ പെ​യ്ഡ് ക്വാ​റ​ന്ൈ‍​റ​നാ​ക്കി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ല്ലാ​ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കും. മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രെ​യും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​യും നി​യ​ന്ത്രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റ​വ​ന്യൂ ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ, പോ​ലീ​സ് എ​ന്നി​വ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.