പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 11, 2020 10:04 PM IST
ഉ​പ്പു​ത​റ: ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ​യും പു​തു​ക്കി​പ്പ​ണി​ത കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ.​എ​സ.് ബി​ജി​മോ​ൾ എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ളി ഡൊ​മി​നി​ക്, സി​റി​യ​ക് തോ​മ​സ്, ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.