ഭാ​ര്യ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ്
Saturday, July 11, 2020 10:06 PM IST
രാ​ജാ​ക്കാ​ട്: ര​ണ്ടു​വ​ർ​ഷം​മു​ന്പ് ആ​ത്മ​ഹ​ത്യ ചെ​യ്ത ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ്. രാ​ജ​കു​മാ​രി ബി ​ഡി​വി​ഷ​നി​ൽ താ​മ​സ​ക്കാ​ര​നാ​യ ക​ല്ലൂ​ർ​കാ​ട്ടി​ൽ സി​ജോ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് വേ​ണ്ട​രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ൾ ശ​ല്യം​ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​തെ​ന്നും ഇ​യാ​ൾ ആ​രോ​പി​ച്ചു.

പ​രാ​തി​ക്കാ​ര​നാ​യ സി​ജോ സിം​ഗ​പ്പൂ​രി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്ത് 2018 ഡി​സം​ബ​ർ ഏ​ഴി​നാ​ണ് ഭാ​ര്യ ഷെ​ർ​ളി ജീ​വ​നൊ​ടു​ക്കി​യ​ത്. സ​മീ​പ​വാ​സി​യാ​യ യു​വാ​വും ഇ​യാ​ളു​ടെ ര​ണ്ടു കൂ​ട്ടു​കാ​രും​ചേ​ർ​ന്ന് യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് ഷെ​ർ​ളി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സി​ജോ​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​നു​ശേ​ഷം രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്യാ​നു​ള്ള കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും യു​വാ​വ് ആ​രോ​പി​ക്കു​ന്നു. ഭാ​ര്യ മ​രി​ച്ച​തി​നെ​തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​യ സി​ജോ ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​യ​തു​മൂ​ല​മാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മാ​റി​യ​ത്.

സ​മീ​പ​വാ​സി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് യു​വ​തി ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നെ​ന്നും മ​രി​ക്കു​ന്ന​തി​ന് നാ​ലു​ദി​വ​സം മു​ന്പ് യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചി​രു​ന്ന​താ​യും ഇ​യാ​ൾ പ​റ​യു​ന്നു. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച യു​വ​തി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​മെ​ന്നും പി​താ​വ് ന​ൽ​കി​യ മൊ​ഴി എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് മാ​റ്റി​യെ​ഴു​തി​യാ​ണ് എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും സി​ജോ ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.