ക്വാറന്‍റൈൻ സെ​ന്‍റ​റി​ൽ അ​ന​ധി​കൃ​ത താ​മ​സം: മൂ​ന്നു​പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, July 11, 2020 10:10 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് ക​ഴി​യു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ ക്വാറന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും അ​ന​ധി​കൃ​ത​മാ​യി താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യ സ്ഥാ​പ​ന ഉ​ട​മ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രെ കേ​സ്. തൊ​ടു​പു​ഴ​യി​ലെ പെ​യ്ഡ് ക്വാറന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ താ​മ​സ​ത്തി​നെ​ത്തി​യ ആ​വോ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വ്, കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി, ടൂ​റി​സ്റ്റ് ഹോം ​ഉ​ട​മ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ ക്വാ​റ​ന്‌റൈനി​ലാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്നും വാ​ട​ക വാ​ങ്ങി​യാ​ണ് ക്വാറന്‍റൈൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ടൂ​റി​സ്റ്റ് ഹോം ​ഉ​ട​മ പു​റ​മെ​നി​ന്നും ആ​ളു​ക​ൾ​ക്ക് മു​റി ന​ൽ​കി​യ​ത്. സു​ര​ക്ഷ ഭീ​ഷ​ണി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് പോ​ലീ​സി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത്. മൂ​ന്നു​പേ​രെ​യും 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.