കെ​ട്ടി​ട, ഭൂ​നി​കു​തി​ക​ൾ കു​റ​യ്ക്ക​ണം: കേ​ര​ളാ കോ​ണ്‍.
Sunday, July 12, 2020 10:14 PM IST
തൊ​ടു​പു​ഴ: ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്കു​റ​വും നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വും മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ ഭൂ​നി​കു​തി​യി​ലും കെ​ട്ടി​ട​നി​കു​തി​യി​ലും കു​റ​വ് വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ.​ മാ​ണി വി​ഭാ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ആ​വ​ശ്യ​പ്പെ​ട്ടു . ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ചെ​ല്ലു​ന്ന ക​ർ​ഷ​ക​രോ​ട് വ​ർ​ധി​പ്പി​ച്ച ക്ഷേ​മ​നി​ധി തു​ക നി​ർ​ബ​ന്ധ​പൂ​ർ​വം ഈ​ടാ​ക്കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കെ​ട്ടി​ട​നി​കു​തി അ​ട​ച്ചാ​ലും കെ​ട്ടി​ട​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ൽ ക്ഷേ​മ​നി​ധി​യും അ​ട​യ്ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ പ​ല​വി​ധ നി​കു​തി​ക​ൾ ഈ​ടാ​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ആ​വ​ശ്യ​പ്പെ​ട്ടു.