കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ പ​രീ​ക്ഷ; പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Monday, July 13, 2020 9:38 PM IST
തൊ​ടു​പു​ഴ:​സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ബി​പി​എ​ഡ് നാലാം സെമസ്റ്റർ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്.​
എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ളജ് ഓഫ് അക്കാദമിയിൽ മാ​ത്ര​മാ​ണ് ബി​പി​എ​ഡ് കോ​ഴ്സു​ള്ള​ത്. ​ഇ​വി​ടെ 21 ആ​ണ്‍​കു​ട്ടി​ക​ളും ആ​റു​പെ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 27 വി​ദ്യാ​ർ​ഥി​ക​ളാ​ണ്പ​ഠി​ക്കു​ന്ന​ത്.​മ​ല​പ്പു​റം,പാ​ല​ക്കാ​ട്,തൃ​ശൂ​ർ,പ​ട്ടാ​ന്പി,പെ​രു​ന്പാ​വൂ​ർ,ക​ട്ട​പ്പ​ന,ആ​ല​പ്പു​ഴ തു​ട​ങ്ങി വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.​കോ​ള​ജി​നു പു​റ​ത്ത് മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രെ​ല്ലാം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ വ​രി​ക​യെ​ന്ന​തു ശ്ര​ക​ര​മാ​ണ്. വ​ന്നാ​ൽ ത​ന്നെ ഇ​വി​ടെ താ​മ​സ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടാ​കും. നേ​ര​ത്തെ കോ​ള​ജി​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​ക​ളും ഹോ​ട്ട​ലു​ക​ളു​മാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ശ്ര​യം.
ഇ​വ​യെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ദൂ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഓ​രോ ദി​വ​സ​വും പ​രീ​ക്ഷ​യ്ക്കാ​യി വ​ന്നു​പോ​കു​ന്ന​തും എ​ളു​പ്പ​മ​ല്ല. നാ​ലു സെ​മ​സ്റ്റ​റു​ക​ളി​ൽ മൂ​ന്നു പ​രീ​ക്ഷ​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മൂ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​റി​യി​പ്പ​നു​സ​രി​ച്ച് യു​ജി​സി തീ​രു​മാ​ന​പ്ര​കാ​രം അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഈ​മാ​സം 22, 24, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.​മ​റ്റു എ​ല്ലാ കോ​ഴ്സു​ക​ളു​ടെ​യും പ​രീ​ക്ഷ​യ്ക്ക് സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ക്കു​ന്പോ​ഴും ബി​പി​എ​ഡ് പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ അ​തു​മി​ല്ല.​
കോ​വി​ഡ് കാ​ല​യ​ള​വി​ൽ നാ​ലാം സെ​മി​സ്റ്റ​ർ പ​രീ​ക്ഷ റ​ദ്ദാ​ക്കി മ​റ്റു മൂ​ന്ന് സെ​മ​സ്റ്റ​റു​ക​ളു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ല പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.