കോ​വി​ഡ് പ്ര​തി​രോ​ധം ക​ർ​ശ​ന​മാ​ക്കി രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്
Monday, July 13, 2020 9:42 PM IST
രാ​ജാ​ക്കാ​ട്: കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.
വെ​ള്ളി​യാ​ഴ്ച കു​ഴ​ഞ്ഞു​വീ​ണ എ​ൻ​ആ​ർ സി​റ്റി ചി​റ​മ്മേ​ൽ വ​ത്സ​മ്മ ജോ​യി​ക്ക് ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം നാ​ളെ ല​ഭി​ക്കും. ഇ​രു​വ​രും വീ​ട്ടി്ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.
ഇ​വ​രു​ടെ വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന ആ​റാം വാ​ർ​ഡ് ജി​ല്ലാ ക​ള​ക്ട​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​ജാ​ക്കാ​ട​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​യി​രി​ക്കും. ഇ​ന്ന് ക​ട​ക​ന്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. തു​ട​ർ​ന്നു​ള്ള ചൊ​വ്വാ​ഴ്ച​ക​ൾ അ​വ​ധി ദി​വ​സ​മാ​യി​രി​ക്കും. രാ​ജാ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ മാ​ത്ര​മാ​യി​രി​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക. എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും അ​ട​ക്കം സാ​ധാ​ര​ണ ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കും.
ക​ട​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ ന​ന്പ​റും എ​ഴു​തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്നും കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ള​ട​ക്കം ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ചേ​രാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​പ്പം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.