സു​വ​ർ​ണ ജൂ​ബി​ലി വേ​ള​യി​ൽസ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ട​മാ​യി
Tuesday, July 14, 2020 10:04 PM IST
നെ​ടു​ങ്ക​ണ്ടം: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ സു​ധാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ന​ന്ദ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, മ​ല​നാ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ജോ​യി കു​ന്നു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 1.2 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് മു​ണ്ടി​യെ​രു​മ​യി​ൽ റ​വ​ന്യൂ വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ​താ​ണ് പു​തി​യ കെ​ട്ടി​ടം.
ജീ​വ​ന​ക്കാ​ർ​ക്ക് കാ​ബി​നു​ക​ൾ, ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം, ഫ്ര​ണ്ട് ഓ​ഫീ​സ്, രേ​ഖ​ക​ളും ഫ​യ​ലു​ക​ളും സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ​യും പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
1969-ലാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​നാ​യി മു​ണ്ടി​യെ​രു​മ​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
പി​ന്നീ​ട് ഈ ​ഓ​ഫീ​സ് വി​ഭ​ജി​ച്ച് ക​ട്ട​പ്പ​ന​യി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ നി​ർ​മി​ച്ച ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​ത്ര​യും​നാ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ച​ത്.
ഓ​ഫീ​സി​ന്‍റെ ശോ​ച​നി​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.