അ​ന്പ​തു​ക​ഴി​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ ഇ​ള​വ്
Saturday, August 1, 2020 10:24 PM IST
ചെ​റു​തോ​ണി: അ​ന്പ​ത് വ​യ​സ് ക​ഴി​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു. ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ടു​ക്കി പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പു​സ്വാ​മി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ വി.​ടി. അ​ജി​ത​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 50 ക​ഴി​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഫീ​ൽ​ഡ് ഡ്യൂ​ട്ടി​ക​ളി​ൽ​നി​ന്നു​മാ​ണ് മാ​റ്റു​ന്ന​ത്. അ​തോ​ടൊ​പ്പം മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കും. ഇ​ത്ത​ര​ക്കാ​രെ മ​റ്റു ജോ​ലി​ക​ൾ​ക്ക് നി​യ​മി​ച്ചു​കൊ​ണ്ട് ചെ​റു​പ്പ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലേ​ക്ക് നി​യ​മി​ക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രും. ക​രി​ന്പ​നി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി ’ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു.