പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​നാ​വ​ശ്യ വ്യ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Saturday, August 1, 2020 10:27 PM IST
അ​ടി​മാ​ലി: കോ​വി​ഡി​ന്‍റെ പേ​രി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി 125 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് അ​യ​ക്കു​ക​യാ​ണ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കാ​ത്ത കേ​സു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യ​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത്.

താ​ലൂ​ക്കാ ആ​ശു​പ​ത്രി​ക​ളി​ൽ പോ​ലീ​സ് സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്തു ല​ഭി​ക്കു​ന്നി​ല്ല. മൃ​ത​ദേ​ഹം കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടു​ത്തെ മോ​ർ​ച്ച​റി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്നി​ല്ല.

ഇ​ന്ന​ലെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യ​ത്തേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ത​യാ​റാ​യി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ബ​ന്ധു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി​യി​ൽ​നി​ന്ന് കോ​ട്ട​യ​ത്ത് എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ അ​വി​ടെ ഇ​പ്പോ​ൾ നി​ശ്ചി​ത എ​ണ്ണം പോ​സ്റ്റു​മോ​ർ​ട്ടം മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളൂ. അ​വി​ടെ ടോ​ക്ക​ണ്‍ ന​ൽ​കി​യാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹ​വു​മാ​യി കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​വ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​കു​ക​യാ​ണ്.