സ്വ​കാ​ര്യ ബ​സു​ക​ൾ ഷെ​ഡ്ഡി​ൽ; ജി​ല്ല​യി​ൽ യാ​ത്രാ​ദു​രി​തം
Saturday, August 1, 2020 10:28 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ ബ​സു​ക​ളും ഇ​ന്ന​ലെ മു​ത​ൽ ഷെ​ഡ്ഡി​ൽ ക​യ​റി​യ​തോ​ടെ ജി​ല്ല​യി​ലെ മി​ക്ക റൂ​ട്ടു​ക​ളി​ലും ജ​ന​ങ്ങ​ൾ യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ​ത്. കെ ​എ​സ്ആ​ർ​ടി​സി​യും സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ദു​രി​തം ഇ​ര​ട്ടി​ച്ച​ത്. ജി​ല്ല​യി​ൽ 584 സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ആ​കെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​തു 80 ബ​സു​ക​ൾ മാ​ത്ര​മാ​ണെ​ന്നു ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് പ​റ​ഞ്ഞു. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഏ​റ്റ​വും കു​റ​വ് അ​ടി​മാ​ലി മേ​ഖ​ല​യി​ലും. അ​ൻ​പ​തോ​ളം ബ​സു​ക​ൾ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​പ്പോ​ൾ നാ​ലു സ്വ​കാ​ര്യ​ബ​സു​ക​ൾ മാ​ത്ര​മാ​ണു അ​ടി​മാ​ലി​യി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ 15 ബ​സു​ക​ളും നെ​ടു​ങ്ക​ണ്ട​ത്തു എ​ട്ട് ബ​സു​ക​ളും ഇ​ന്ന​ലെ നി​ര​ത്തി​ലി​റ​ങ്ങി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യു​മാ​ണ് സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​ര​ണം. വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് ഇ​തു​വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ ജി​ഫോം ന​ൽ​കി ബ​സു​ക​ൾ ഒ​തു​ക്കി​യി​ടാ​ൻ ബ​സു​ട​മ​ക​ൾ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് കാ​ല​യ​ള​വി​ൽ റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കു​ക, ഇ​ന്ധ​ന​ത്തി​നു സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ബ​സു​ട​മ​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ യാ​ത്രാ​ക്ലേ​ശം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും. ഹൈ​റേ​ഞ്ചി​ലെ പ​ല ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​മി​ല്ല. ചി​ല റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടെ​യ്മെ​ന്‍റ് മേ​ഖ​ല​ക​ളാ​ണെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ ഇ​ന്ന​ലെ​മു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​വും പി​ൻ​വ​ലി​ച്ചു.

അ​തേ​സ​മ​യം സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും മ​റ്റും മൂ​ന്നു​ദി​വ​സം അ​വ​ധി ആ​യ​തി​നാ​ലാ​ണ് ചി​ല ബ​സു​ക​ൾ ഇ​ന്ന​ലെ ഓ​ടാ​തി​രു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്. നാ​ളെ​മു​ത​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.